ക്ഷേത്രത്തിലെ പ്രധാന ശ്രീകോവില്‍ സ്ഥാനത്താണ് ദേവി കുടികൊള്ളുന്നത്. മുന്‍കാലങ്ങളില്‍ വെള്ളി മുഖത്തോടുകൂടിയായ കലമാന്‍ കൊമ്പില്‍ മൂലസ്ഥാനത്ത് പീടത്തിലുള്ള പ്രതിഷ്ഠയായിരുന്നു. പ്രശ്നവിധിയില്‍ ഭക്തര്‍ക്ക് ദേവിയുടെ രൂപം കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കാന്‍ വിഗ്രഹപ്രതിഷ്ഠ വേണം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തച്ചുശാസ്ത്ര വിധിപ്രകാരം പഴയ ശ്രീകോവില്‍ അതേ അളവില്‍ നിര്‍മ്മിച്ച് ദേവിയെ പഞ്ചലോഹവിഗ്രഹത്തില്‍ ഷടധാരവിധിപ്രകാരം പ്രതിഷ്ടിച്ചിരിക്കുന്നു. (1997 മാര്‍ച്ച് 21) നിത്യശാന്തിക്കും മാറാരോഗങ്ങള്‍ മാറുന്നതിനും രോഗശാന്തിക്കും വേണ്ടി ആയിരക്കണക്കിന് ആളുകള്‍ ദേവിയെ ദിനംപ്രതി തൊഴുതു മടങ്ങുന്നു. പ്രത്യേകമായി ദേവിക്ക് ഒരുനേരത്തെ പൂജ നടത്താവുന്നതാണ്.
കരിക്കകം പൊങ്കാല ഉത്സവം നോട്ടീസ് 2023
കരിക്കകം ദേവീക്ഷേത്രത്തിലെ പ്രധാന പൂജാരി ശ്രീകോവിലിനുള്ളിലെ ദിവ്യാഗ്നിയില്‍ നിന്ന് പ്രധാന അടുപ്പ് കത്തിക്കുന്നതോടെയാണ് കരിക്കക്കോം പൊങ്കാല ആരംഭിക്കുന്നത്. ഈ തീ ഒരു അടുപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നു. സാധാരണയായി ഉച്ചയ്ക്ക് ശേഷമാണ് ദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്നത്.