ട്രസ്‌റ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.karikkakomsrichamunditemple.in ൽ കൂടി ഓൺലൈനായി ഭക്തജനങ്ങൾക്ക് ലോകത്ത്‌ എവിടെ നിന്നും പൂജകളും,അർച്ചനകളും,പൊങ്കാല വഴിപാടുകളും ബുക്ക് ചെയ്യാവുന്നതാണ്.ക്ഷേത്ര കൗണ്ടറുകളിൽ ക്രെഡിറ്റ് കാർഡ് ,ഡെബിറ്റ് കാർഡ് വഴി പൂജകളും വഴിപാടുകളും ഉൾപ്പെടെ എല്ലാ പണമിടപാടുകളും നടത്താവുന്നതാണ്.പൂജകളും,വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള സംശയങ്ങൾക്ക് 7306090147 എന്ന നമ്പരുമായി ബന്ധപ്പെടുക

About Us

ക്ഷേത്രത്തിലെ പ്രധാന ശ്രീകോവില്‍ സ്ഥാനത്താണ് ദേവി കുടികൊള്ളുന്നത്. മുന്‍കാലങ്ങളില്‍ വെള്ളി മുഖത്തോടുകൂടിയായ കലമാന്‍ കൊമ്പില്‍ മൂലസ്ഥാനത്ത് പീടത്തിലുള്ള പ്രതിഷ്ഠയായിരുന്നു. പ്രശ്നവിധിയില്‍ ഭക്തര്‍ക്ക് ദേവിയുടെ രൂപം കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കാന്‍ വിഗ്രഹപ്രതിഷ്ഠ വേണം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തച്ചുശാസ്ത്ര വിധിപ്രകാരം പഴയ ശ്രീകോവില്‍ അതേ അളവില്‍ നിര്‍മ്മിച്ച് ദേവിയെ പഞ്ചലോഹവിഗ്രഹത്തില്‍ ഷടധാരവിധിപ്രകാരം പ്രതിഷ്ടിച്ചിരിക്കുന്നു. (1997 മാര്‍ച്ച്‌ 21) നിത്യശാന്തിക്കും മാറാരോഗങ്ങള്‍ മാറുന്നതിനും രോഗശാന്തിക്കും വേണ്ടി ആയിരക്കണക്കിന് ആളുകള്‍ ദേവിയെ ദിനംപ്രതി തൊഴുതു മടങ്ങുന്നു. പ്രത്യേകമായി ദേവിക്ക് ഒരുനേരത്തെ പൂജ നടത്താവുന്നതാണ്.

Read More

Gallery